Descriptions
മലപ്പുറം ജില്ലയിൽ നന്നമുക്ക് പഞ്ചായത്തിലെ നന്നമുക്ക് സൗത്തിൽ 18.75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ചങ്ങരംകുളം-സ്രായിക്കടവ് റോഡിലാണ് ഈ വസ്തു ഉള്ളത്. പള്ളി, അമ്പലം, ഹോസ്പിറ്റൽ, സ്കൂൾ,ഓഡിറ്റോറിയം,സൂപ്പർ മാർക്കറ്റ്, പോസ്റ്റ് ഓഫീസ്,റേഷൻ കട തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. ഈ വസ്തുവിൽ 7 തെങ്ങുകളും അടങ്ങിയിട്ടുണ്ട്. ഈ വസ്തുവിന്റെ അടുത്തായി കായൽ ഉള്ളതിനാൽ ഏത് വേനലിലും ഇവിടെ വെള്ളത്തിന് ക്ഷാമമില്ല.ഇവിടെ നിന്നും ചങ്ങരംകുളം ടൗണിലേക്ക് 3 കിലോമീറ്റർ മാത്രമാണ് ദൂരം.സെന്റിന് 1.7 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വില (Negotiable) .ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8281312122,6282118604 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.